Latest News

സ്ത്രീ ശാക്തീകരണ സെമിനാർ

Editor Desk 1 2019-01-31 13:33:20 women-Empowerment-Seminar-Safa-College
പൂക്കാട്ടിരി സഫ കോളേജിലാണ് സെമിനാർ നടന്നത്. സെമിനാർ മലപ്പുറം സബ് കളക്ടർ അനുപം മിശ്ര ഐ.എ.എസ്‌ ഉത്‌ഘാടനം ചെയ്തു.

വളാഞ്ചേരി: സ്ത്രീ ശാക്തീകരണവും സ്ത്രീ സുരക്ഷയും എന്ന വിഷയത്തിൽ സഫ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ വുമൺസ് സെല്ലും കേരള കൗമുദിയും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാർ മലപ്പുറം സബ് കളക്ടർ അനുപം മിശ്ര ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ നാലകത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ പൊന്ന ആയുർവ്വേദിക് മാനേജിംഗ് ഡയറക്ടർ സുബൈർ സിന്ദഗി ഉപഹാര സമർപ്പണം  നടത്തി.
സ്ത്രീ എന്താണെന്നും എങ്ങനെയാവണമെന്നും സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചും എജുക്കേഷണൽ ട്രെയിനർ ഉമ്മർ മാസ്റ്റർ കരുവാരക്കുണ്ട്, മൗലാന ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ.റിയാസ് അലി എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു.
സ്ത്രീകളുടെ ആത്മവിശ്വാസത്തെയും വിദ്യാഭ്യാസത്തെയും മുൻനിർത്തി സ്ത്രീകൾ എങ്ങനെ സമൂഹത്തിൽ മുന്നോട്ട് വരാം എന്നതിനെ കുറിച്ച് ഉമ്മർ മാസ്റ്റർ സംസാരിച്ചു.സ്ത്രീ ശാരീരികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡോ.റിയാസ് അലി കൂട്ടിചേർത്തു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സംശയനിവാരണത്തിനുള്ള വേദിയായി സെമിനാർ മാറി.
വുമൺസ് സെല്ല് കൺവീനർ രഞ്ജിത. പി പരിപാടിയിൽ നന്ദി പറഞ്ഞു. വുമൺ സെല്ലിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.