Latest News

മാണി ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പ് നല്‍കണം:സുധീരന്‍

Editor 2018-06-10 14:36:22 km-mani-vm-sudheeran
മൂന്ന് മുന്നണികളോടും വിലപേശി മാണി വിശ്വാസ്യത നഷ്ടപ്പെടുത്തി

കാസര്‍കോഡ്: കേരള കോണ്‍ഗ്രസ്സിന് രാജ്യസഭാ സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാണിക്കെതിരെ ആഞ്ഞടിച്ച് സുധീരന്‍..മാണി നാളെ ബി.ജെ.പിക്കൊപ്പം ചേരില്ലെന്ന് എന്താണ് ഉറപ്പെന്ന് സുധീരന്‍ ചോദിച്ചു. ബി.ജെ.പിക്കൊപ്പം പോകില്ലെന്ന് കെ.എം മാണി പ്രഖ്യാപിക്കണം. യു.ഡി.എഫില്‍ എത്തിയ ശേഷവും സമദൂരം എന്ന് പറയുന്നത് എങ്ങനെയാണ്. നിലപാടില്‍ മാണി വ്യക്തത വരുത്തണം-സുധീരന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പ്രതിനിധി രാജ്യസഭയില്‍ എത്തുന്നത് മാണി ഇല്ലാതാക്കി. മാണി സ്വീകരിച്ചത് ചാഞ്ചാട്ടരാഷ് ട്രീയമാണ്. ബി.ജെ.പി ഉള്‍പ്പടെ മൂന്നു പാര്‍ട്ടികളുമായി ഒരേ സമയം വിലപേശി. കെ.എം മാണിയുടെ വിശ്വാസ്യത ജനത്തിന് മുന്നില്‍ നഷ്ടമായി.

യു.ഡി.എഫില്‍ നിന്ന് പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിനെതിരെ മാണി രൂക്ഷമായ പ്രസതാവനകള്‍ നടത്തിയിരുന്നു. അതിന് മാപ്പ് പറയാത്ത പക്ഷം പ്രസ്താവനകള്‍ അത് പോലെ നില നില്‍ക്കുമെന്ന്് സുധീരന്‍ ചൂണ്ടികാട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.