Latest News

യു.ജി.സി നെറ്റ് അപേക്ഷ തിയ്യതി നീട്ടി.

Editor Desk 1 2018-04-05 21:58:39 UGC NET Date Extened
എം.എസ്.എഫ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് തിയ്യതി നീട്ടിയത്.

ന്യൂഡൽഹി: മാനവിക വിഷയങ്ങൾക്കുള്ള നെറ്റ് പരീക്ഷക്ക്  അപേക്ഷിക്കാനുള്ള അവസാന തിയ്യതി 12 ലേക്ക് നീട്ടി. നേരത്തെയുള്ള വിജ്ഞാപന പ്രകാരം ഏപ്രിൽ 5 വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയ പരിധി. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി സി.ബി.എസ്.ഇ വെബ്സൈറ്റിന്റെ സാങ്കേതിക പ്രശ്നങ്ങൾ കാരണം അപേക്ഷാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് അപേക്ഷകരുടെയും വിദ്യാർത്ഥി സംഘടനകളുടെയും അഭ്യർത്ഥന പരിഗണിച്ച് തിയ്യതി നീട്ടിയത്. എം.എസ്.എഫ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളാണ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിക്കും യു.ജി.സി ചെയർമാനും നിവേദനം നൽകിയത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.