Latest News

എസ്‌.എസ്.എൽ.സി ഫലം: ജില്ലയിൽ വൻ മുന്നേറ്റം

Editor Desk 1 2018-05-03 19:58:58 SSLC-Malappuram-2018
വിജയ ശതമാനത്തിൽ 2.20% വർദ്ധന

മലപ്പുറം: ഈ വർഷത്തെ എസ്‌.എസ്‌.എൽ.സി ഫലം പുറത്തുവന്നപ്പോൾ മലപ്പുറം ജില്ലക്ക് വൻമുന്നേറ്റം. 97.84% മാണ് ഇത്തവണ സംസ്ഥാനത്ത്  എസ്‌.എസ്‌.എൽ.സി വിജയശതമാനം. സംസ്ഥാന തലത്തിലും വിജയ ശതമാനത്തിൽ വർദ്ധനവുണ്ട്. മലപ്പുറത്തിനും  ഇത്തവണ വിജയശതമാനത്തിൽ മികച്ചമുന്നേറ്റമാണുള്ളത്. 97.75% ആണ് ജില്ലയിൽ ഈ വർഷത്തെ വിജയശതമാനം.  കഴിഞ്ഞ വർഷം അത്  95.55% ആയിരുന്നു. സംസ്ഥാന തലത്തിൽ തന്നെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരും ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 5702 കുട്ടികൾക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷം അത് 3640 ആയിരുന്നു. കഴിഞ്ഞ വർഷം 116 സ്കൂളുകളാണ് 100% വിജയം കരസ്ഥമാക്കിയത്. എന്നാൽ ഇത്തവണ 140 സ്കൂളുകൾ 100% വിജയം കരസ്ഥമാക്കി.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.