Latest News

ചരിത്രം രചിച്ച് എസ്‌.എസ്‌.എഫ് സമ്മേളനം.

Editor Desk 1 2018-05-01 20:05:43 SSF-History-annual-Conference
പോസ്റ്ററും ബാനറും സോഷ്യൽ മീഡിയ പ്രചാരണവുമില്ലാത്ത സമ്മേളനത്തിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ

സമസ്ത വാർഷിക സമ്മേളനവും മുജാഹിദ് സംസ്ഥാന സമ്മേളനവും അടക്കം  നിരവധി സമ്മേളനങ്ങൾക്ക് സാക്ഷ്യം വഹിച്ച മലപ്പുറം കൂരിയാട് കഴിഞ്ഞ ദിവസം മറ്റൊരു സമ്മേളനത്തിന് കൂടി വേദിയായി. എസ്‌.എസ്‌.എഫ് നാല്പത്തി അഞ്ചാം വാർഷിക സമ്മേളനം. പക്ഷെ കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിന് ഒരു വ്യത്യസ്തത ഉണ്ടായിരുന്നു. മുന്നെ നടന്ന സമ്മേളനങ്ങൾക്കെല്ലാം മാസങ്ങൾക്ക് മുമ്പേ ലക്ഷങ്ങൾ ചിലവഴിച്ച് പ്രചാരണം നടത്തിയാണ് പതിനായിരങ്ങൾ സമ്മേളിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ സമ്മേളനം ആധുനിക ടെക്നോളജിയോ വർണാഭമായ പോസ്റ്ററുകളോ കൂറ്റൻ ബോർഡുകളോ സ്ഥാപിക്കാതെ പ്രവർത്തകർ പരസ്പരം സമ്മേളന വിവരം പങ്കുവെച്ചുകൊണ്ടാണ് വിജയിപ്പിച്ചെടുത്തത്. കേരളത്തിലെ സംഘടകളുടെ  ചരിത്രത്തിൽ പുതിയ അധ്യാമായി ഈ സമ്മേളനം മാറി എന്ന് പറയാം.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.