Latest News

ശകുൻ പാണ്ഡെ അറസ്റ്റിൽ

Editor Desk 1 2019-02-06 11:14:37 Shakun-Pandey-Arrest
ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിർത്ത അഖില ഭാരത ഹിന്ദു മഹാ സഭ നേതാവ് ശകുൻ പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.

അലിഗഢ്: ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിർത്ത അഖില ഭാരത ഹിന്ദു മഹാസഭ നേതാവ് ശകുൻ പാണ്ഡേയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ ഒളിവിലായിരുന്ന ശകുൻ പാണ്ഡേയെ ഉത്തർപ്രദേശിലെ അലിഗഢിൽ നിന്നാണ് പോലീസ് പിടികൂടിയത്.

ഭർത്താവ് അശോക് പാണ്ഡേയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ 12 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.