Latest News

ലോകം പന്തായി ചുരുങ്ങാന്‍ മണിക്കൂറുകള്‍ മാത്രം

Editor 2018-06-14 11:34:00 russian-worldcup
ആദ്യ മത്സരം ഇന്ത്യന്‍ സമയം രാത്രി 8:30 ന് റഷ്യയും സൗദി യും തമ്മില്‍

മോസ്‌കോ: കല്‍പ്പന്തുകളി പ്രേമികളുടെ കണ്ണും കാതും ഇനിയുള്ള ഒരു മാസം റഷ്യയിലേക്ക്.ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 8:30 ന് റഷ്യയും സൗദി അറേബ്യയും തമ്മില്‍ ഏറ്റുമുട്ടും.11 നഗരങ്ങളിലെ 12 വേദികളിലായി ജൂലൈ 15 വരെ നീണ്ട് നില്‍ക്കുന്ന കായിക മാമാങ്കത്തിനാണ് മോസ്‌കോ ലുഷ്‌കിനി സ്‌റ്റേഡിയത്തില്‍ അരങ്ങുണരുന്നത്.
എട്ട് മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ റഷ്യയുടെ തനത് കലാ രൂപങ്ങളും ലോക പ്രശസ്ത ഗായകരുടെ പ്രകടനങ്ങളും കൊഴുപ്പേകും.ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡോയും ബ്രിട്ടീഷ് ഗായകന്‍ റോബി വില്യംസും ചടങ്ങില്‍ അവതാരകരാകും.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.