Latest News

പി.എസ്.എം.ഒ കോളേജ് യൂണിയൻ 'വാക്കും ചൊരുക്കും' സാഹിത്യോത്സവത്തിന് തുടക്കമായി

Editor Desk 1 2019-01-04 22:31:03 psmo-college-union-vakkaumchorukkum
'വാക്കും ചൊരുക്കും' സാഹിത്യോത്സവം പ്രശസ്ത സാഹിത്യകാരൻ കെ.പി രാമനുണ്ണി ഉത്ഘാടനം ചെയ്തു

തിരുരങ്ങാടി :പി.എസ്.എം.ഒ കോളേജ് വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുന്ന വാക്കും ചൊരുക്കും സാഹിത്യോത്സവത്തിന്റെ രണ്ടാം ഭാഗത്തിന്റെ പരിപാടികളുടെ ഉത്ഘാടനം പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.പി രാമനുണ്ണി നിർവഹിച്ചു.കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ജിനി .സി.സി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ അസീസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു .

ജനുവരി 5 ന് (നാളെ) 10 മണിക്ക് 1921-സമരത്തിന്റെയും സമരസപ്പെടലിന്റെയും 100 വർഷങ്ങൾ എന്ന വിഷയത്തെ കുറിച്ചുള്ള ചർച്ചക്ക് പി എ.റഷീദ് നേതൃത്വം കൊടുക്കും.

സെവൻസ് - കളിയും ജീവിതവും എന്ന വിഷയത്തെ കുറിച്ചുള്ള ചർച്ചയിൽ  സൂപ്പർ അഷ്‌റഫ്‌ ,രമേശ്‌ കോട്ടക്കൽ എന്നിവർ സംസാരിക്കും.

അനീസ് കെ മാപ്പിള നിർമിച്ച 'ദെ സ്ലേവ് ജെനെ സിസ്‌ ' എന്ന ഡോക്യൂമെന്ററിയും ഹസീം ചെമ്പ്ര നിർമിച്ച 'വാഗൺ നമ്പർ LV1711(1921)' എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും.

ഉച്ചക്ക് രണ്ടു മണിക്ക് സ്ത്രീ-അവൾ ലോകം പണിയുന്നു എന്ന സെക്ഷനിൽ ചിത്രലേഖ, സലീന പ്രക്കാനം ,ഗോമതി എന്നിവർ പങ്കെടുക്കുന്നു. രണ്ടു മണിക്ക് നടക്കുന്ന പ്രവാസം -മടങ്ങി വിചാരങ്ങൾ എന്ന സെഷനിൽ ഡോ.ഉമ്മർ തറമേൽ സംസാരിക്കും. ഡോ.കെ റഷീദ് ,മുഹമ്മദ്‌ ശരീഫ്,അബ്ദുൽ സമദ്,റഫീഖ് ഇബ്രാഹിം എന്നിവർ പരിപാടിയിൽ കോഓർഡിനേറ്റർമാർ ആയിരിക്കും

വൈകീട്ട് 7 മണിക്ക് സമീർ ബിൻസിയും ഇമാം മജ്‌ബൂറും നയിക്കുന്ന ഗസലും അരങ്ങേറും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.