Latest News

ലീഗ് പുറംതള്ളിയത് മാണിക്യക്കല്ലുകളെയല്ല മാലിന്യ കൂമ്പാരങ്ങളെയെന്ന് പി.കെ ഫിറോസ്

Editor Desk 1 2018-11-25 21:38:47 Pk_Firos_Youth_League
മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് കാസർഗോഡ് ജില്ലയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ഫിറോസ്

കാസർഗോഡ്: ലീഗ് പുറന്തള്ളിയത് മാണിക്യ കല്ലുകളെയല്ല, മാലിന്യ കൂമ്പാരങ്ങളെ ആണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.യൂത്ത് ലീഗ് യുവജന യാത്രക്ക് കാസർഗോഡ് ജില്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഫിറോസ്.

ബന്ധു നിയമനമടക്കം നിരവധി ആരോപണങ്ങൾ ജലീലിന് നേരെ ഉയർന്ന സാഹചര്യത്തിലാണ് മുസ്ലിം യൂത്ത് ലീഗ് മുൻസംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായിരുന്ന കെ.ടി ജലീലിനെ ഉന്നം വെച്ച് ഫിറോസിന്റെ ഈ പരാമർശം.മുസ്‌ലിം ലീഗ് ന്  നേരെ നിരവധിയായ ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ടാണ് 2006 ൽ ജലീൽ ലീഗ് വിട്ടത്. തുടർന്ന് 2006 നിയമസഭ തെരെഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി കെ.ടി ജലീൽ നിയമസഭയിൽ എത്തുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.