Latest News

എൻ.എസ്.എസ് ക്യാമ്പിന് തുടക്കമായി

Editor Desk 1 2018-12-23 19:32:34 nss-camp
പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആർട്സ് &സയൻസ് എൻ.എസ്.എസ് സപ്തദിന ക്യാമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ ഉത്ഘാടനം നിർവഹിച്ചു.

വളാഞ്ചേരി:സഫ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ കീഴിൽ  കോണമുണ്ട ജി.എൽ.പി സ്കൂളിൽ എൻ എസ് എസ് സപ്തദിനക്യാമ്പ് "ജീരകമിഠായി"കാലിക്കറ്റ് യൂണിവേഴ്സ്റ്റി വൈസ് ചാൻസലർ കെ.മുഹമ്മദ് ബഷീർ ഉദ്‌ഘടനം ചെയ്തു. ചാലിയാർ പഞ്ചായത്തിലെ പ്രളയ മേഖലയിൽ നിർധരരായ ഒരു കുടുംബത്തിന് വീടൊരുക്കുകയും തടയണ നിർമ്മാണവുമാണ് ക്യാമ്പിലെ പ്രധാന പദ്ധതികളെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ. കെ സൽമാൻ പറഞ്ഞു. വാർഡ് മെമ്പർ ബാലചന്ദ്രൻ, പി .കുഞ്ഞുമൊയ്തീൻ, കെ.ഷിഹാബ്,കെ.ഇല്യാസ്,ഷുക്കൂർ,റംഷീജ,ജയചന്ദ്രൻ  എന്നിവർ സംസാരിച്ചു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.