Latest News

നിപ്പ ഭീതി ഒഴിഞ്ഞു:ആരോഗ്യമന്ത്രി

Editor 2018-06-10 17:37:43 Nipah
പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, ജൂണ്‍ 12 മുതല്‍ പൊതുപരിപാടികള്‍ക്ക് അനുമതി നല്‍കും.

കോഴിക്കോട്: പുതുതായി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ നിപ്പ ഭീതി ഒഴിഞ്ഞതായി കണക്കാക്കമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
മെയ് 31ന് ശേഷം നിരീക്ഷണ പട്ടികയിലുള്ള ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണ പട്ടികയില്‍ ജൂണ്‍ 12 വരെ 2,649 പേരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 1,430 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്.നീരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്തുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യേണ്ടതില്ലെന്നും മന്ത്രി ഒാർമിപ്പിച്ചു.നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയവരെ ആദരിക്കുകയും ആശുപത്രി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.
ജൂണ്‍ 12 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുമെന്ന് കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.