Latest News

ദേശീയപാത: കെ.എൻ.എ ഖാദർ എം.എൽ.എ കുത്തിയിരിപ്പ് സമരം നടത്തുന്നു

Editor Desk 1 2018-04-06 14:12:24 Nationl High Way Development Kna Kadar
സർവ്വേ നിർത്തിവെക്കണമെന്ന് ആവശ്യം

മലപ്പുറം: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സർവ്വേ നിർത്തിവെക്കണമെന്നാ വശ്യപ്പെട്ട് കെ.എൻ.എ ഖാദർ എം.എൽ.എ കലക്ടറേറ്റ് പടിക്കൽ കുത്തിയിരിപ്പ് സമരം തുടങ്ങി. സർവ്വേക്കിടയിലുണ്ടായ പോലീസ് അതിക്രമങ്ങൾ അന്വേഷിക്കണമെന്നും സർവ്വ കക്ഷി യോഗം കഴിയുന്നത് വരെ സർവ്വേ നിർത്തിവെക്കണമെന്നുമാണ് ആവശ്യം. മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിലെ എ.ആർ നഗർ പഞ്ചായത്തിലാണ് ഇന്ന് സർവ്വേ നടക്കുന്നത്. രവിലെ മുതൽ ആരംഭിച്ച സർവ്വേക്കിടയിൽ പലതവണ പോലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.