Latest News

ദേശീയ പാത: ലീഗ് പ്രതിരോധത്തിൽ

Editor Desk 1 2018-03-29 10:10:15 National Highway Muslim League
ദേശീയ പാത കടന്നുപോകുന്ന മുസ്ലിം ലീഗിന്റെ കോട്ടകളിൽ അണികൾക്കിടയിൽ നീരസം

മലപ്പുറം: ജില്ലയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ദേശീയ പാത സർവ്വേക്കിടയിൽ വിയർക്കുന്നത് ജില്ലയിൽ വൻ രാഷ്ട്രീയ സ്വാധീനമുള്ള മുസ്‌ലിം ലീഗ്. സർവേക്കെതിരെ ശക്തമായ വികാരം ജനങ്ങൾക്കിടയിൽ നിലനിൽക്കെ ലീഗ് വൻ പ്രതിരോധത്തിലാണ് അകപ്പെട്ടിരിക്കുന്നത്. ജില്ലയിൽ ദേശീയ പാത കടന്ന് പോകുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും ഭരിക്കുന്നത് ലീഗ് ആണ്. തദ്ദേശ സ്ഥാപനങ്ങളെ നിർദിഷ്ട അലൈൻമെന്റ് കാണിച്ചു അംഗീകാരം നേടിയ ശേഷമാണ് ദേശീയ പാത അധികൃതർ സർവേ തുടങ്ങിയത് എന്നതിനാൽ ജനങ്ങളുടെ ചോദ്യങ്ങൾക് കൃത്യമായ മറുപടി പറയാൻ ലീഗ് നേതൃത്വത്തിനാവുന്നില്ല. ജനങ്ങൾക്കിടയിൽ പ്രധിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലികുട്ടി എം.പി ഇരകളെ കാണാനെത്തുകയും അവരെ കേൾക്കുകയും ചെയ്തിരുന്നു. കെ.എൻ.എ ഖാദർ, പി.കെ അബ്ദുറബ്ബ് എന്നിവർ നിയമസഭയിൽ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ ഉപ നേതാവ് എം.കെ മുനീറിന്റെ നേതൃത്വത്തിൽ ലീഗ് എം.എൽ.എ മാർ മുഖ്യമന്ത്രിയെ കണ്ട് ജന വികാരം ബോധിപ്പിക്കുകയും ചെയ്തിരുന്നു. 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.