Latest News

മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര പ്രഖ്യാപന സമ്മേളനം 30 ന്

Wizzo dev1 2018-03-29 00:05:32 Myl yuvajana yathra munavvarali shihab thangal
മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര പ്രഖ്യാപന സമ്മേളനം 30 ന് കണ്ണൂരിൽ നടക്കും

കോഴിക്കോട്:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഒക്ടോബറിൽ നടത്തുന്ന യുവജന യാത്രയുടെ പ്രഖ്യാപന സമ്മേളനം മാർച്ച് 30ന് വൈകീട്ട് 3ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുസ്ലിം ലീഗ് പാർട്ടി യുവാക്കളെ സജ്ജരാകുക എന്നതാവും യുവജന യാത്രയുടെ മുഖ്യ ലക്ഷ്യം. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കേരളത്തിൽ ഉടനീളം കാൽനടയായി യാത്രക്ക് നായകത്വം വഹിക്കുന്നത് യാത്രക്ക് ആവേശം പകരും.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.