Latest News

വി.മുരളീധരൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

Editor Desk 1 2018-04-03 18:46:33 Muraleedharan rajyasabha
ബി.ജെ.പി മുൻ കേരള അധ്യക്ഷൻ വി.മുരളീധരൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂഡൽഹി: ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മുരളീധരൻ ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.