Latest News

എം.എസ്.എഫ് ദേശീയ സ്കൂൾ ക്യാമ്പയിന് തുടക്കമായി

Editor Desk 1 2018-06-29 11:33:18 msf-School-Campaign
ജാർഖണ്ഡിലെ രാംഗഡിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്കൂൾ കിറ്റ് വിതരണം ചെയ്ത് ഉത്ഘാടനം ചെയ്തു.

ജാർഖണ്ഡ്: എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ സ്കൂൾ കാമ്പയിന് തുടക്കമായി. ജാർഖണ്ഡിലെ രാംഗഡിൽ നടന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്ത് കൊണ്ടാണ്  ഉത്ഘാടനം നിർവ്വഹിച്ചത്.എം.എസ്‌.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി,സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, എം.സി മായിൻ ഹാജി, സയ്ദ് അംജദ്‌അലി, സാബിർ ഗഫാർ,സി.കെ സുബൈർ, എ.പി ഉണ്ണികൃഷ്ണൻ,എം.എസ്‌ എഫ് ദേശീയ ഭാരവാഹികൾ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.