Latest News

മജീഷ്യൻ ഗോപിനാഥ് മുതുകാട് എം-ക്യൂബ് ജനുവരി 10 ന്: ലോഗോ പ്രകാശനം ചെയ്തു

Editor Desk 1 2018-12-29 10:00:43 msf-Magician-Muthukad-Mcube
വെന്നിയൂർ പരപ്പൻ സ്‌ക്വയറിൽ ജനുവരി പത്തിന് വൈകീട്ട് 6 മണിക്കാണ് പരിപാടി

തിരൂരങ്ങാടി: എം.എസ്.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ എം- ക്യൂബ് മോട്ടിവേഷണൽ പ്രോഗ്രാം ജനുവരി പത്തിന് വൈകുന്നേരം 7 മണിക്ക് വെന്നിയൂർ പരപ്പൻ സ്‌ക്വയറിൽ വെച്ച് നടക്കും. പ്രോഗ്രാം ലോഗോ പ്രകാശനം ശശി തരൂർ എം.പി നിർവഹിച്ചു. എം.എസ്.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഫവാസ് പനയത്തിൽ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജു, കെ.വി.എം അസ്‌ലം, അസ്ഹറുദ്ധീൻ ചെറുമുക്ക്, ഉസിയാറലി, സാദിഖ് ചിറക്കൽ, ഷാമിൽ മുണ്ടശ്ശേരി, മൻസൂർ ഉള്ളണം എന്നിവർ പങ്കെടുത്തു

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.