Latest News

കരിയർ ഗുരു ഡോ:പി.ആർ വെങ്കിട്ടരാമൻ മെയ് 12ന് വെളിമുക്കിൽ

Editor Desk 1 2018-05-10 23:56:23 msf-Career-Guru-Edurize
എം.എസ്‌.എഫ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'എഡ്യു റൈസ്' പരിപാടിയിലാണ് കരിയർ ഗുരു ക്ലാസ് നയിക്കുന്നത്.

മലപ്പുറം:ഉപരിപഠന രംഗത്തെ അനന്ത സാധ്യതകളെക്കുറിച്ചും തൊഴിലവസരങ്ങളെ കുറിച്ചും,മികച്ച കരിയർ തിരഞ്ഞെടുക്കുന്നതിനും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയങ്ങളും, ആശങ്കകളും അകറ്റുന്നതിനും വേണ്ടി എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രശസ്ത കരിയർ ഗുരു ഡോ. പി ആർ വെങ്കിട്ടരാമന്റെ കരിയർ ഗൈഡൻസ് ക്ലാസും വിദ്യാഭ്യാസ പ്രദർശനവും മെയ് 12ന് ശനിയാഴ്ച രാവിലെ 9 മണിക്ക് മൂന്നിയൂർ വെളിമുക്ക് പാലക്കൽ സി പി കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.എഡുറൈസ് (edurize) എന്ന പേരിൽ എം എസ് എഫ് വളളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ആറായിരത്തോളം കരിയർ സെമിനാറുകൾക്ക് നേതൃത്വം നൽകിയ പരിചയസമ്പത്തും അനേകം വിദ്യാർത്ഥികൾക്ക് മികച്ച കരിയർ സമ്മാനിച്ച ഡോ. പി ആർ വെങ്കിട്ടരാമന്റെ ക്ലാസിലേക്ക് വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.

മുൻ കൂട്ടി റജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി 9633035697 ,9847715000 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.

വാർത്താസമ്മേളനത്തിൽ എം എസ് എഫ് വളളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് റാഷിദ് പാഴേരി,ജനറൽ സെക്രട്ടറി ടി പി നബീൽ,ട്രഷറർ നസീഫ് സെർഷ്,സെക്രട്ടറി നിസാം കെ ചേളാരി എന്നിവർ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.