Latest News

ലോക്സഭ തെരെഞ്ഞെടുപ്പ്: മുസ്‌ലിം ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെട്ടേക്കും

Editor Desk 1 2019-01-22 14:24:10 Loksbha-Election-League-Seat
മലപ്പുറം,പൊന്നാനി സീറ്റുകൾ കൂടാതെ ഒരു സീറ്റ് കൂടി ലീഗ് ആവശ്യപ്പെടാൻ സാധ്യത ഉണ്ട്

കോഴിക്കോട്: ലോക്സഭ തെരെഞ്ഞെടുപ്പ് ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കെ കേരളത്തിൽ  മുന്നണികളും രാഷ്ട്രീയ പാർട്ടികളും തെരെഞ്ഞെടുപ്പ് സംബന്ധമായ ചർച്ചകൾക്ക് അനൗപചാരികമായി തുടക്കം കുറിച്ച് കഴിഞ്ഞു. 

യു.ഡി.എഫ് മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്‌ലിം ലീഗ്  കാലങ്ങളായി പൊന്നാനി, മലപ്പുറം ലോക്സഭ സീറ്റുകളിലാണ് മത്സരിച്ച് കൊണ്ടിരിക്കുന്നത്. ഓരോ തെരെഞ്ഞെടുപ്പ് കാലത്തും അധിക സീറ്റ് ചർച്ച ലീഗിൽ ഉയർന്ന് വരാറുണ്ടെങ്കിലും മുന്നണിയുടെ ഐക്യവും മറ്റും മുൻ നിർത്തി ലീഗ് ആവശ്യത്തിൽ നിന്ന് പിന്മാറുന്നതാണ് പതിവ്.

എന്നാൽ ഇത്തവണ ലീഗ് മൂന്നാമതൊരു സീറ്റ് കൂടി യു.ഡി.എഫിൽ ആവശ്യപ്പെടുമെന്നാണ് ലീഗ് വൃത്തങ്ങൾ നൽകുന്ന സൂചന. ലീഗ് ജില്ലാ-മണ്ഡലം-പഞ്ചായത്ത് യോഗങ്ങളിലും മറ്റും പ്രവർത്തകർക്കിടയിൽ നിന്ന് ഇത്തരത്തിൽ  ആവശ്യം ഉയർന്ന് വരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും ഏതാനും ദിവസങ്ങളായി ഈ ആവശ്യം ലീഗ് പ്രവർത്തകർ ഉന്നയിക്കുന്നുമുണ്ട്. വയനാട്,കാസർഗോഡ് സീറ്റുകളിൽ ഒന്നാണ് ലീഗ് ആവശ്യപ്പെടാൻ സാധ്യത എങ്കിലും മറ്റേതെങ്കിലും സീറ്റ് നൽകാനാവും കോൺഗ്രസ് താല്പര്യപ്പെടുക. 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.