Latest News

ചുള്ളനായി ഷാജി വീണ്ടും സഭയിൽ

Editor Desk 1 2018-11-28 10:58:10 km_Shaji_ Azhikode_Satay_Niyamasabha
അയോഗ്യത ഉത്തരവിനെ തുടർന്ന് ഇന്നലെ നിയമസഭയിൽ ഷാജിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

തിരുവനന്തപുരം:  നിയമസഭാ അംഗത്വം റദ്ദ് ചെയ്ത് കൊണ്ടുള്ള ഹൈകോടതി ഉത്തരവിന്മേൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ച സാഹചര്യത്തിൽ അഴിക്കോട് എം.എൽ.എ കെ.എം ഷാജി വീണ്ടും നിയമസഭയിൽ. പതിവിൽ നിന്ന് വിപരീതമായി ജീൻസും ഷർട്ടും ധരിച്ച് 'ചുള്ളനായാ'ണ് ഷാജി സഭയിലെത്തിയത്. നിയമസഭാംഗത്തെ മറ്റ് അംഗങ്ങൾ ആലിംഗനം ചെയ്തും ഹസ്തദാനം ചെയ്തും സ്വീകരിച്ചു.

ഇന്നലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ ഷാജിക്ക് പങ്കെടുക്കാനാവില്ലെന്നും നിയമസഭാ അംഗത്വം നഷ്ടമായെന്നും നിയമസഭാ സെക്രട്ടറി ഉത്തരവിറക്കിയിരുന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.പിന്നീട് ഇന്നലെ ഉത്തരവ് നിയമസഭാ സെക്രട്ടറി തിരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കേരളം ഉറ്റുനോക്കിയ കേസിൽ ഭാഗികമായെങ്കിലും വിജയം വരിച്ച് കെ.എം ഷാജി നിയസഭയിൽ എത്തിയത്. നിയമസഭ സമ്മേളനങ്ങളിൽ ഒരു ദിനം പോലും നഷ്ടപ്പെടുത്താത്ത കേരളത്തിലെ അപൂർവ്വം എം.എൽ.എ മാരിൽ ഒരാളാണ് ഷാജി.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.