Latest News

ഐസ്ലാൻഡ് ഒരു ചെറിയ ടീമല്ല...

Editor 2018-06-17 14:55:02 World-cup iceland
ഫിഫലോക റാങ്കിംഗില്‍ 22ാം സ്ഥാനത്താണ് കുഞ്ഞുരാജ്യമായ എെസ്ലാഡ്.

ആദ്യമായി ലോകകപ്പ് കളിക്കാനെത്തുന്ന ഒരു കുഞ്ഞുരാജ്യം,ഗ്രൂപ്പ് ഘട്ടത്തിലെ ഫിക്ചർ കണ്ടപ്പോൾ ആദ്യ കളിയിൽ അർജന്റീയുടെ എളുപ്പമായ വിജയമാണ് ഫുട്ബോൾ പ്രേമികൾ പ്രവചിച്ചത്.എന്നാൽ ശക്തമായ പ്രതിരോധത്തിന്റെ ബലത്തിൽ കരുത്തരായ അർജന്റീനയെ സമനിലയിൽ തളച്ചപ്പോൾ ആരാധകർ ചോദിച്ചു തുടങ്ങി 'അപ്പൊ ഐസ്ലാൻഡ് ഒരു ചെറിയ ടീമല്ലേ... ഒരു കാലത്ത് കളിക്കാൻ മികച്ച ഒരു ഗ്രൗണ്ട് പോലും ഇല്ലാതിരുന്ന ഐസ്ലാൻഡ് ഫുട്‌ബോൾ ടീമിന് ഈ സമനില വിജയത്തേക്കാൾ വലുതാണ്. പേര് സൂചിപ്പിക്കുന്നത് പോലെ വർഷം മുഴുവൻ മഞ്ഞ് മൂടിക്കിടക്കുന്ന രാജ്യമാണ് ഐസ്ലാൻഡ് ജനസംഖ്യയോ വെറും 3.30 ലക്ഷം കേരളത്തിലെ ഒരു ജില്ലയുടെ ജനസംഖ്യ യേക്കാൾ കുറവ്.നാല് വർഷങ്ങൾക്ക് മുന്നെ ഫിഫാ റാങ്കിംഗിൽ 131 സ്ഥാനത്തായിരുന്ന ഐസ്ലാൻഡ് ഇന്ന് 22 സ്ഥാനത്താണ് ഇതിനുപിന്നിൽ ഒരു രാജ്യത്തിന്റെ മുഴുവൻ പ്രയത്‌നമുണ്ട്. രാജ്യത്തുടനീളം സ്ഥാപിക്കപ്പെട്ട കൃത്രിമ പുല്ല് വെച്ചുപിടിപ്പിച്ച ട്രെയിനിംഗ് ഹൗസുകളിലുടെ മികച്ച കോച്ചുകളാൽ വളർത്തിയെടുക്കപ്പെട്ടതാണ് ഈ ടീം. കഴിഞ്ഞ യൂറോകപ്പിൽ ആദ്യമായി യോഗ്യത നേടുകയും ക്വാർട്ടർ വരെ എത്തിയതും ഫുട്ബോൾ ലോകം അത്ഭുതത്തോടെയാണ് കണ്ടുനിന്നത്. ഐസ്ലാൻഡ് ടീമിലെ ആരും പ്രഫഷണൽ ഫുട്ബോൾ കളിക്കാരല്ല. ഡെന്റിസ്റ്റായ കോച്ച് ഹെയിമിർ പാർഗ്രിമസൺ പരസ്യചിത്രസംവിധായകനായ ഗോൾകീപ്പറായ ഹാനസ് ഹൽഡോർസൺ തുടങ്ങി ജേണലിസ്റ്റ് ഫാക്ടറി ജീവനക്കാരൻ വരെ ടീമിലുണ്ട്. ലോകകപ്പിന് യോഗ്യത നേടിയതുമുതൽ വലിയ ആവേശത്തിലായ ഏകദേശം മുപ്പതിനായിരത്തോളം ഐസ്ലാൻഡ് കാർ വൈക്കിംഗ് ക്ലാപ്പുകളുമായി റഷ്യയിലുണ്ട് അവരുടെ ജനസംഖ്യയുടെ 9 ശതമാനത്തോളം വരുമിത്. ഉറങ്ങിക്കിടക്കുന്ന മനുഷ്യനിലേക്ക് ഒന്നും പറന്നു വരില്ലെന്നാണ് ഐസ്ലാൻഡ് പഴമൊഴി. അതെ അവർ ഉണർന്നിരുന്ന് പോരാടാനാണ് എത്തിയിരിക്കുന്നത് ചരിത്രം സൃഷ്ടിക്കാന്‍... ശബരി ക്യഷ്ണന്‍-newzone.in-sports dusk

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.