Latest News

മോദി-അമിത് ഷാ തന്ത്രങ്ങൾ ഫലിച്ചില്ല. തരംഗമായി രാഹുൽ

Editor Desk 1 2018-12-11 11:22:17 Five-Sate-Result-Congress-Rahul-victory
ഇന്ന് വോട്ടെണ്ണൽ നടന്ന അഞ്ച് സംസ്ഥാന നിയമസഭാ ഫലവും ബി.ജെ.പിയെ കൈവിട്ടു

Qഅഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിച്ച് കൊണ്ടിരിക്കെ ഓരോ ഇന്ത്യക്കാരനും പ്രതീക്ഷയും സന്തോഷവും നൽകുന്ന വാർത്തയാണ് സംസ്ഥാനങ്ങളിൽ നിന്ന് കേട്ട് കൊണ്ടിരിക്കുന്നത്. രാജസ്ഥാൻ,മധ്യപ്രദേശ്,ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണം ഉറപ്പിക്കുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. തെലുങ്കാനയിൽ ടി.ആർ.എസ്‌ തന്നെ ഭരണം പിടിക്കും. മിസോറാമിൽ പ്രാദേശിക കക്ഷിയായിട്ടുള്ള എം.എൻ.എഫ് ഭരണം പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

മോദി-ഷാ കൂട്ട് കെട്ടിന്റെ തന്ത്രങ്ങളെ തകർത്ത ഈ വിജയം ബി.ജെ.പി നിയന്ത്രിക്കുന്ന കേന്ദ്ര ഭരണത്തിനും സംസ്ഥാന ഭരണങ്ങൾക്കും എതിരായ ജനാധിപത്യത്തിന്റെ വിജയമാണ്. ഒപ്പം സമീപ കാലത്ത് രാഹുൽ പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിച്ച് നടത്തിയ മുന്നേറ്റത്തിന്റെ വിജയമായി ഈ വിജയത്തെ കാണാം.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.