Latest News

വാർത്തകളെ കച്ചവടവത്കരിക്കുന്ന രീതി അപകടകരം: അഭിലാഷ് മോഹനൻ

Editor Desk 1 2019-02-05 23:31:07 farook-College-Media-Fest
ഫാറൂഖ് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച മീഡിയ ഫെസ്റ്റ് ഉത്ഘാടനം പ്രശസ്ത വാർത്താ അവതാരകൻ അഭിലാഷ് മോഹനൻ നിർവ്വഹിച്ചു.

കോഴിക്കോട് :ന്യൂസുകളെ നോയിസുകളാക്കി കച്ചവടവൽക്കരിക്കുന്ന മാധ്യമ സംസ്ക്കാരത്തിലൂടെയാണ് നവയുഗം കടന്ന് പോയ്ക്കൊണ്ടിരിക്കുന്നതെന്നും ഈ  രീതി അപകടകരമാണെന്നും പ്രശസ്ത മാധ്യമ പ്രവർത്തകനും വാർത്താ അവതാരകനുമായ അഭിലാഷ് മോഹനൻ അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളേജ് വിദ്യാർത്ഥി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന മീഡിയ ഫെസ്റ്റ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ അബ്ദുൽ മുഹൈമിൻ അധ്യക്ഷത വഹിച്ചു.  അജ്മൽ പാഴേരി,യൂണിയൻ അഡ്വൈസർ ഹമീദ് ,യൂണിയൻ ഫൈൻആർട്‌സ് ഡയറക്ടർ സാജിദ്,യൂണിയൻ  ജനറൽ സെക്രട്ടറി രാജാ ഹമീദ്, വൈസ് ചെയർപേഴ്സൺ സിദ്‌റത്തുൽ മുൻതഹ പ്രസംഗിച്ചു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.