Latest News

കാരുണ്യത്തിന്റെ സഹായഹസ്തവുമായി കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ്‌ പൂർവ്വ വിദ്യാർത്ഥികൾ വയനാട്ടിൽ..

Editor 2018-09-03 07:55:51 Students emea alumni
മഴക്കെടുതി കാരണം ദുരിതം ബധിച്ച പ്രദേശത്തേക്ക്‌ കാരുണ്യത്തിന്റെ കിറ്റുകളുമായി വിദ്യാർത്ഥികൾ.

കൊണ്ടോട്ടി: മഴക്കെടുതി കാരണം ദുരിതം ബധിച്ച പ്രദേശത്തേക്ക്‌ കാരുണ്യത്തിന്റെ കിറ്റുകളുമായി വിദ്യാർത്ഥികൾ.
കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ്‌ 2013-16 വർഷത്തെ പൂർവ്വ വിദ്യാർത്ഥികളാണ് വയനാട്‌ ജില്ലയിൽ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം-തോൽപ്പെട്ടി ദുരിത മേഖലകളിൽ നിത്യോപയോഗ പദാർത്ഥങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്‌. ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ കിറ്റുകൾ ആവശ്യക്കാരിലേക്ക്‌ നേരിട്ട്‌ എത്തിക്കുകയായിരുന്നു.
കോളേജ്‌ യൂണിയൻ മുൻ ചെയർമാൻ നസീഫ്‌ ഷെർഷ്‌ , യു.യു.സി സി.കെ സഫ്‌വാൻ, മുഹമ്മദ്‌ ശബിൽ, മുഹമ്മദ്‌ അലി, പി. ആഷിഖ്‌, ശ്രിജിൽ, അഷ്‌ബിൻ, ഫാസിൽ, വിവേക്‌, അബ്ദുൽ കലാം എന്നിവർ നേതൃത്വം നൽകി.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.