Latest News

രാജ്യത്തെ ഞെട്ടിച്ച് 31,000കോടിയുടെ അഴിമതി പുറത്ത് വിട്ട് കോബ്രാപോസ്റ്റ്

Editor 2019-01-29 16:41:58 cobrapost dhfl
DHFL കമ്പനിയാണ് തങ്ങളുടെ സഹോദര സ്ഥാപനങ്ങള്‍ വഴി പണം തട്ടിയത്.

ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി അന്വേഷണ വാര്‍ത്താ പോര്‍ട്ടലായ കോബ്രാപോസ്റ്റ്. ഭവനവായ്പ രംഗത്ത് 34 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന DHFL(Dewan Housing Finance Corporation) കമ്പനിയാണ് തട്ടിപ്പ് നടത്തിയത്.രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയായി 1 ലക്ഷം കോടിയോളം രൂപ കമ്പിനി സ്വന്തമാക്കി. ഈ തുകയില്‍ നിന്ന് 31,000 കോടിയോളം വിവിധ സഹോദര സ്ഥാപങ്ങള്‍ക്ക് DHFL വായ്പ നല്‍കി .തുടര്‍ന്ന് വായ്പ  തിരിച്ചടക്കാനാവില്ലെന്ന് കാണിച്ച് ആ പണം യു.കെ,ശ്രീലങ്ക,മൗറിഷ്യസ്,യു.എ.ഇ എന്നീ രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു.ജനങ്ങളുടെ കയ്യിലുള്ള പണവും ഇതുവഴി വിദേശത്തെത്തി.ഡല്‍ഹി പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോബ്രാ പോസ്റ്റ് സ്ഥാപകനായ അനിരുദ്ധ് ബാഹലാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.ഇതു കൂടാതെ ബി.ജെ.പി ഫണ്ടിലേക്ക് DHFL 20 കോടി സംഭാവന നല്‍കിയ വിവരവും പുറത്ത് വന്നതോടെ രാഷ്ട്രീയ രംഗത്തും ചര്‍ച്ച സജീവമായിരിക്കുകയാണ്‌.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.