Latest News

പാർട്ടി സമ്മേളനമാക്കി സി സോൺ കലോത്സവ വേദി... കലോത്സവ വേദിയിൽ പ്രതികാരം, ആക്രമം,ചോരക്കളം

Editor Desk 1 2019-02-28 12:24:58 C zone-Politicalisation-Sfi
കഴിഞ്ഞ ദിവസം ആരംഭിച്ച സി സോൺ കലോത്സവ നഗരിയാണ് പ്രതികാര രാഷ്ട്രീയ കളമാക്കി മാറ്റുന്നത്.

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നടക്കുന്ന യൂണിവേഴ്സിറ്റി യൂണിയൻ സി സോൺ കലോത്സവം രാഷ്ട്രീയ സമ്മേളനമാക്കി എസ്.എഫ്.ഐ.

സി സോൺ കലോത്സവത്തിന്റെ ആസൂത്രണം മുതൽ തന്നെ കൃത്യമായ രാഷ്ട്രീയ അജണ്ടകളോടെയാണ് യൂണിയൻ ഭരണം നടത്തുന്ന എസ്.എഫ്.ഐ കലോത്സവത്തെ സമീപിച്ചിരുന്നത്. യൂണിയൻ ചെയർമാൻ,ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള ജനറൽ പോസ്റ്റുകൾ എസ്.എഫ്.ഐ ക്കാണെണെങ്കിലും മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആയി വിജയിച്ചിരുന്നത് എം.എസ്.എഫ് പ്രതിനിധിയായിരുന്നു. അത് കൊണ്ട് തന്നെ സി സോൺ കലോത്സവം പൂർണ്ണമായും നടത്താനുള്ള അധികാരം യൂണിവേഴ്സിറ്റി നിയമ പ്രകാരം  എം.എസ്.എഫ് പ്രതിനിധിക്കാണെന്നിരിക്കെ എം.എസ്.എഫ് പ്രതിനിധിയെ ഒരു ഘട്ടത്തിലും കലോത്സവ നടത്തിപ്പിലേക്ക് കൂടിയാലോചന പോലും നടത്താൻ എസ്.എഫ്.ഐ നേതൃത്വം നൽകുന്ന യൂണിവേഴ്സിറ്റി യൂണിയൻ തയാറായില്ല എന്ന ആരോപണം നിലനിൽക്കുന്നുണ്ട്.

സി സോൺ കലോത്സവ വേദിയും തിയ്യതിയും യൂണിവേഴ്സിറ്റി യൂണിയൻ പ്രഖ്യാപിച്ചിരുന്നത് പൊന്നാനി എം.ഇ.എസ് കോളേജിലായിരുന്നു. എന്നാൽ എസ്.എഫ്.ഐയുടെ ഈ നീക്കത്തെ ചോദ്യം ചെയ്ത് കൊണ്ട് എം.എസ്.എഫ് നേതാക്കൾ രംഗത്ത് വരികയും യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയതിനെ തുടർന്നാണ് തിയ്യതിയും കലോത്സവ വേദിയും മാറ്റിവെക്കാനും യൂണിവേഴ്സിറ്റി കാമ്പസിൽ നടത്താനും തീരുമാനമായത്.

എന്നാൽ എസ്.എഫ്.ഐയും യൂണിവേഴ്സിറ്റി യൂണിയനും പ്രതികാര പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. എം.എസ്.എഫ്-കെ.എസ്.യു സഖ്യം യൂണിയൻ ഭരിക്കുന്ന കോളേജുകളിലേക്ക് യൂണിവേഴ്സിറ്റി രജിസ്‌ട്രേഷൻ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ അയച്ച് കൊടുക്കാൻ വൈകിപ്പിക്കുകയും രെജിസ്റ്ററേഷൻ വെബ്‌സൈറ്റിൽ കൃതൃമം നടത്തുകയും ചെയ്യുന്ന സമീപനം വരെ യൂണിവേഴ്സിറ്റി യൂണിയനും എസ്.എഫ്.ഐ യും നടത്തിയതായി ആരോപണം ഉണ്ട്. രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരാതികളുമായി യൂണിവേഴ്സിറ്റി യൂണിയൻ പ്രതിനിധികളെ സമീപിച്ചപ്പോൾ ഭീഷണിപെടുത്തുന്ന സമീപനമാണ് യൂണിയൻ പ്രതിനിധികളിൽ നിന്ന് ഉണ്ടായതെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.തുടർന്ന് യൂണിവേഴ്സിറ്റിയിലേക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി മാർച്ച് നടത്തുകയും വി.സി യുമായി ചർച്ച നടത്തിയ ചർച്ചയിൽ രെജിസ്ട്രേഷൻ പ്രശ്നം പരിഹരിക്കാമെന്ന് രേഖാമൂലം യൂണിയൻ പ്രതിനിധികൾ ഉറപ്പ് നൽകിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം യൂണിയൻ മുൻ നിലപാട് തുടർന്നു. തുടർന്ന് വിദ്യാർത്ഥികൾ ഇന്നലെ കേരള ഹൈകോടതിയെ സമീപിച്ചു വിദ്യാർത്ഥികൾക്കനുകൂലമായ ഓർഡർ കൈവശപെടുത്തിയെങ്കിലും കോടതി നിർദ്ദേശം പാലിക്കാൻ പോലും യൂണിവേഴ്സിറ്റി യൂണിയൻ തയ്യാറായില്ല എന്നാണ് വിവരം.

സി സോൺ കലോത്സവം മുന്നിൽ കണ്ട് യൂണിവേഴ്സിറ്റി ക്യാംപസിൽ എസ്.എഫ്.ഐ കൊടി തോരണങ്ങളും മറ്റും സ്ഥാപിച്ചിരുന്നു.അതിനിടയിൽ എം.എസ്.എഫ് പ്രവർത്തകർ ക്യാംപസിൽ സ്ഥാപിച്ച കൊടി തോരണങ്ങളും മറ്റും നശിപ്പിക്കപ്പെട്ടിരുന്നു. ഇത്തരം നിരവധി പ്രശ്നങ്ങൾക്കിടയിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ സി സോൺ നടക്കുന്നത്.

സോണൽ കലോത്സവങ്ങളും ഇന്റർ സോൺ  കലോത്സവങ്ങളും മുൻകാലങ്ങളിൽ ഫിലിം രംഗത്തുള്ള പ്രമുഖ താരങ്ങളാണ് ഉത്ഘാടനം നിർവ്വഹിക്കാറുള്ളത്. എന്നാൽ മാസങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകനായ അഭിമന്യുവിന്റെ അമ്മയും അച്ഛനും ചേർന്നാണ് സി സോൺ ഇന്ന് ഉത്‌ഘാടനം നടത്തിയത്. ഇത് വിദ്യാർത്ഥികളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എം.എസ്.എഫ് നേതാക്കളെയും പ്രവർത്തകരെയും ആസൂത്രണം ചെയ്ത് ആക്രമിക്കുന്ന സംഭവങ്ങളും യൂണിവേഴ്സിറ്റിയിൽ നടക്കുന്നതായി വിദ്യാർത്ഥികൾ പറയുന്നു.

സർഗാത്മകതയുടെയും കലയുടെയും സൗന്ദര്യം നിറയേണ്ട കലോത്സവത്തെ രാഷ്ട്രീയ സമ്മേളനമാക്കി മാറ്റിയും പ്രതികാരത്തിനും അക്രമത്തിനുമുള്ള ഇടമാക്കി മാറ്റിയതിൽ എസ്.എഫ്.ഐ അനുകൂല വിദ്യാർത്ഥികൾക്ക് പോലും നീരസമുണ്ട്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.