Latest News

അമിത് ഷാ ചൊവ്വാഴ്ചയെത്തും; നാഥനില്ലാതെ ബിജെപി

Editor Desk 1 2018-06-29 11:06:40 BJP-President
ഒരുമാസം കഴിഞ്ഞിട്ടും സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായിട്ടില്ല.

തിരുവനന്തപുരം: കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി നിയമിതനായതിനെ തുടർന്ന് ഒഴിവുവന്ന സംസ്ഥാന പ്രസിഡണ്ട് സ്ഥാനം നികത്താനാവാതെ ബിജെപി സംസ്ഥാന നേതൃത്വം. ബിജെപിയിൽ നിലനിൽക്കുന്ന ശക്തമായ ഗ്രൂപ്പ് തർക്കമാണ് ഇതിന് കാരണം. 

അതേസമയം അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലിമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ചൊവ്വാഴ്ച കേരളത്തിലെത്തും. കേരളത്തിൽ ബിജെപിക്ക് ശക്തമായ പ്രകടനം നടത്താൻ സാധിക്കുമെന്ന് കരുതുന്ന ലോക്സഭാ മണ്ഡലങ്ങളിൽ രാഷ്ട്രീയ തന്ത്രങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് അമിത്ഷാ കേരളത്തിലെത്തുന്നത്. എന്നാൽ ഇതിനൊപ്പം കേരളത്തിലെ നിലവിലെ സംസ്ഥാന പ്രസിഡന്റുമായി ബന്ധപ്പെട്ട വിഷയവും അമിത്ഷാക്കിടയിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.