Latest News

ഉത്സവമായി 'അറോറ' മലബാർ എക്സ്പോ

Editor Desk 1 2019-03-05 21:23:29 Arora-Malabar-College-Union-Expo
കോളേജ് സ്റ്റുഡന്റസ് യൂണിയനും ഇ.ഡി ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി മുൻ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് എം.എൽ.എ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇ.ഡി ക്ലബും കോളേജ് സ്റ്റുഡന്റ്സ് യൂണിയനും സംയുക്തമായി 'അറോറ 2019' മലബാർ എക്സ്പോ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി പ്രദർശനവും പൊതുജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടന്നു.

 മെഹന്ദി ഫെസ്റ്റ്, ബുക്ക് ഫെയർ,കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

പരിപാടി പി.കെ അബ്ദുറബ്ബ് എം.എൽ.എ ഉത്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ യു.സൈദലവി അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് മുഖ്യാതിഥി ആയിരുന്നു. കോളേജ് മാനേജ്‌മെന്റ് ട്രസ്റ്റ് ചെയർമാൻ  മൻസൂർ കോയ തങ്ങൾ,ജില്ലാ പഞ്ചായത്തംഗം സൈത് പുല്ലാണി, എം.എം കുട്ടി മൗലവി,കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, യൂണിയൻ ചെയർമാൻ സലാഹുദ്ധീൻ തെന്നല എന്നിവർ സംസാരിച്ചു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.