Latest News

അനുരാഗിന് ഫാറൂഖ് കോളേജ് വീട് നിർമ്മിച്ച് നൽകും

Editor Desk 1 2018-04-03 16:47:24 Anurag Santhosh Trophy Home
സന്തോഷ് ട്രോഫി ടീമംഗവും ഫാറൂഖ് കോളേജ് വിദ്യാർത്ഥിയുമായ അനുരാഗിന് വീട് നിർമിച്ച് നൽകുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

കോഴിക്കോട്: 14 വർഷത്തിന് ശേഷം കേരളം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടപ്പോൾ സംസ്ഥാനമൊട്ടും ആഘോഷിക്കുമ്പോഴും  നല്ലൊരു വീടില്ലാത്ത വേദന മനസ്സിൽ പേറുകയായിരുന്നു ടീമംഗം പി.സി അനുരാഗ്. എന്നാൽ ഈ വാർത്ത പുറത്ത് കൊണ്ട് വന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെ വീട് നിർമിച്ച് നൽകാൻ തീരുമാനമെടുത്ത് ഫാറൂഖ് കോളേജുമെത്തി.

ഫാറൂഖ് കോളേജ് ഒന്നാം വർഷ ബി.എ സോഷ്യോളജി വിദ്യാർത്ഥിയാണ് അനുരാഗ്. വീടിന്റെ ശോചനീയാവസ്ഥ സൂചിപ്പിക്കുന്ന വാർത്ത കണ്ട ഉടൻ കോളേജ് പ്രിൻസിപ്പൽ ഡോ: കെ.എം  നസീർ മാനേജ്മെന്റുമായും പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'ഫോസ'യുമായും ബന്ധപ്പെട്ട് വീട് നിർമിച്ച് നൽകാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.