Latest News

അലിഗഡ് വിളിക്കുന്നു

Editor Desk 1 2019-02-01 19:04:30 Aligarh-Muslim-University-Application
അലിഗഡ് മുസ്ലിം സർവ്വകലാശാല 2019 - 2020 അക്കാദമിക് വർഷത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

     രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ളതും ചരിത്രപ്രാധാന്യമുള്ളതുമായ കേന്ദ്ര സർവ്വകലാശാലകളിൽ ഉൾപ്പെടുന്ന അലിഗഡ് മുസ്ലിം സർവ്വകലാശാല 2019 - 2020 അക്കാദമിക് വർഷത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.Times Higher Education, India Ranking 2018 എന്നീ സർവ്വേ ഫലങ്ങളിൽ ഇന്ത്യയിലെ മറ്റ് യൂണിവേഴ്സിറ്റികളുമായി താരതമ്യം ചെയ്യുമ്പോൾ NO.1 യൂണിവേഴ്സിറ്റി എന്ന സ്ഥാനം നേടിയ രാജ്യത്തെ തന്നെ ചുരുക്കം വരുന്ന പരമ്പരാഗത സർവ്വകലാശാലകളിൽ ഒന്നാണ് 1920ൽ സ്ഥാപിതമായ അലിഗഡ് മുസ്ലിം സർവ്വകലാശാല. ഉത്തർപ്രദേശിലെ അലിഗഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കേന്ദ്ര സർവ്വകലാശാലയ്ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് പഠന കേന്ദ്രങ്ങളുണ്ട്. ഇതിലൊന്ന് കേരളത്തിൽ മലപ്പുറത്താണ് എന്നത് നമ്മളിൽ അധികം ആളുകൾക്കും ഇപ്പോഴും അറിയില്ല എന്നുള്ളതാണ് വസ്തുത.

2010ൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽസ്ഥാപിതമായ ഈ കേന്ദ്ര സർവകലാശാല സെന്റർ 343 ഏക്കർ ക്യാമ്പസിലായി സ്ഥിതി ചെയ്യുന്നു. സർവ്വകലാശാല നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ അഡ്മിഷൻ കരസ്ഥമാക്കിയ അഞ്ഞൂറോളം വിദ്യാർഥികളാണ് നിലവിൽ 3 ഡിപ്പാർട്ടുമെന്റുകളിലായി ഇവിടെ പഠിക്കുന്നത്. എന്നാൽ രാജ്യത്താകമാനമായി സംഘടിപ്പിക്കപ്പെടുന്ന പ്രവേശന പരീക്ഷയിലൂടെ ഇവിടെ പ്രവേശനം നേടുന്ന മലയാളികളായ കുട്ടികളുടെ എണ്ണം വളരെ കുറവാണ്. നിലവിൽ കേരളത്തിൽ ഇങ്ങനെയൊരു അവസരം ലഭ്യമായിട്ടും അതിനെക്കുറിച്ച് അറിയാതെ പോകുന്നതിനാലാണ് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന അധികം കുട്ടികൾക്കും വർഷാവർഷങ്ങളിൽ കൃത്യമായി നടത്തുന്ന പ്രവേശന പരീക്ഷയിലേക്ക് അപേക്ഷിക്കുവാൻ പോലും കഴിയാതെ പോകുന്നത്.ഇന്ത്യയിലെ പരമ്പരാഗത കേന്ദ്ര സർവ്വകലാശാലകയുടെ ബിരുദം, തുച്ഛമായ സർക്കാർ ഫീസ്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സമർത്ഥരായ അധ്യാപകരുടെ അധ്യാപന സേവനം എന്നിവ കേരളത്തിൽ തന്നെ നിന്നുകൊണ്ട് സാധ്യമാകുന്ന ചുരുക്കം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് പെരിന്തൽമണ്ണയിൽ സ്ഥിതി ചെയ്യുന്ന അലിഗഡ് മുസ്ലിം സർവ്വകലാശാലയുടെ മലപ്പുറം സെന്റർ.
കേരളത്തിലെ ഒരേയൊരു പാൻ-ഇന്ത്യൻ ക്യാമ്പസും ഇത് തന്നെയാണ്. രാജ്യത്തിന്റെ തന്നെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അധ്യാപകർ, വിദ്യാർഥികൾ എന്നിവരുമായുള്ള ഇടപെടലുകളിലൂടെ ഇന്ത്യൻ സമൂഹത്തിന്റെ ചെറിയൊരു പരിച്ഛേതവും വിദ്യാർഥികൾക്കിവിടെ അനുഭവസാധ്യമാകും. 343 ഏക്കറിലായി സ്ഥിതി ചെയ്യുന്ന റെസിഡൻഷ്യൽ ക്യാമ്പസിനുള്ളിൽത്തന്നെ അക്കാഡമിക്- അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളും ഹോസ്റ്റൽ സൗകര്യവും അധ്യാപകരുടെ ക്വാട്ടേഴ്സുകളും സ്ഥിതി ചെയ്യുന്നു. പൂർണ്ണമായും സൗജന്യമായ വൈഫൈ ലഭ്യമായ ക്യാമ്പസ്സ് പരിസ്ഥിതി സൗഹാര്‍ദ്ദപരമായി നിർമ്മിച്ചിട്ടുള്ളതാണ്.

നിലവിൽ അലിഗഡ് മുസ്ലിം സർവ്വകലാശാല മലപ്പുറം സെന്ററിൽ ലഭ്യമാകുന്ന കോഴ്സുകൾ

1) B.A.LL.B (Hons)
(5 years)
2) MBA (2 years)
3) B.Ed (2 years)

B.A.LLB.

* ആകെയുള്ളത് 60 സീറ്റുകൾ.
* രാജ്യത്തെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ നിയമ പഠന ഡിപ്പാർട്ട്മെന്റാണ് അലിഗഡ് സർവ്വകലാശാലയുടെDept.of.Law.
* സുപ്രീം കോടതിയിൽ അവസാന വർഷ നിർബന്ധിത ഇന്റേൺഷിപ്പ് നൽകുന്ന സൗത്ത് ഇന്ത്യയിലെ ഏക ക്യാമ്പസ്സ് അലിഗഡ് മലപ്പുറം സെന്ററാണ്.
* BCI അംഗീകൃതമായ കോഴ്സും സിലബസും.
* അഡ്മിഷൻ പ്രവേശന പരീക്ഷയിലൂടെ മാത്രം.

* MBA (2 years)*


*ആകെയുള്ളത് 60 സീറ്റുകൾ.
☆അഡ്മിഷൻ പ്രവേശന പരീക്ഷയിലൂടെ മാത്രം.
☆വിവിധ സ്ട്രീമുകളിലായി സ്പെഷ്യലൈസേഷൻ സാധ്യമാണ്.

*B.Ed. (2years)*

☆ആകെയുള്ളത് 50 സീറ്റുകൾ.
☆ഒരാൾക്ക് തന്നെ രണ്ട് വിഷയത്തിൽ സ്പെഷ്യലൈസേഷൻ സാധ്യമാണ്.
☆NCTE അംഗീകൃതം.
☆മലപ്പുറത്ത് പ്രവൃത്തിക്കുന്ന പ്രശസ്തമായ CBSE സ്കൂളുകളിലായി 4 മാസത്തെ ഇന്റേൺഷിപ്പ്.

☆ലഭ്യമാകുന്ന വിഷയങ്ങൾ:
Physical Science, Biological Science, Mathematics, English, Arabic, History, Hindi, Urdu, Malayalam, Geography, Islamic Studies, Civics, Economics and Commerce.

B.A/B.Sc/B.com/B.B.A (വിവിധ വിഷയങ്ങളിൽ)

☆പഠനസൗകര്യം യു.പിയിലെ ക്യാംപസിൽ
☆പ്രവേശനപരീക്ഷ കോഴിക്കോട് വെച്ച്.

മാർച്ച് മാസം ആദ്യത്തിൽ തന്നെ ഓൺലൈൻ അഡ്മിഷൻ ആപ്ലിക്കേഷൻ സേവനങ്ങൾ അവസാനിക്കും. മെയ് മാസത്തിൽ നിശ്ചയിച്ചിട്ടുള്ള പ്രവേശന പരീക്ഷകൾക്ക് കേരളത്തിൽ (Calicut& Perinthalmanna) പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.

കൂടുതൽ വിവരങ്ങൾക്കായി:
www.amucontrollerexams.com
www.amu.ac.in എന്നീ ഔദ്യോഗിക സൈറ്റുകൾ ഉപയോഗിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.